സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം
Jun 11, 2022 08:58 PM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകളില്‍ മുടിയും കഴുത്തും മറയ്ക്കണമെന്ന് ആവര്‍ത്തിച്ച് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം.

സ്ത്രീകളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ മുടിയോ കഴുത്തോ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് മുഹമ്മദ് അല്‍ ജാസിര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിവരങ്ങളുമാണ് എല്ലാവരും പാലിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ എടുക്കുമ്പോള്‍ മുടിയും കഴുത്തും കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രങ്ങളില്‍ സ്ത്രീകള്‍ മുടിയും കഴുത്തും മറയ്ക്കണം എന്നത് നേരത്തെയുളള നിബന്ധനയാണ്.

പത്ത് വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഐഡി ഫോട്ടോകളില്‍ മുടി മറയ്ക്കാതിരിക്കാം. അതേപോലെ തന്നെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രായമായ സ്ത്രീകള്‍ക്കും ഇളവിന് അര്‍ഹതയുണ്ടെന്ന് അല്‍ ജാസറിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

In Saudi Arabia, women are required to cover their necks and hair in identity photos

Next TV

Related Stories
വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 28, 2025 12:47 PM

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

Oct 28, 2025 08:22 AM

മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം....

Read More >>
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

Oct 27, 2025 12:31 PM

സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു ....

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

Oct 27, 2025 10:57 AM

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ...

Read More >>
റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 25, 2025 04:00 PM

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall