കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മ്മാണം നടന്നിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തിയത്.
രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളെക്കുറിച്ചുള്ള അറിയിപ്പിലാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയ വിവരവും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പിടിയിലായ പ്രവാസികളുടെയും പിടിച്ചെടുത്ത മദ്യ ശേഖരത്തിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം വിതരണത്തിന് തയ്യാറാക്കിയ നിരവധി കുപ്പി മദ്യം ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വലിയ ബാരലുകളില്‍ മദ്യം നിര്‍മിച്ച് സൂക്ഷിച്ചിരിക്കുന്നതും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു.
Raid on liquor manufacturing and distribution centers in Kuwait