#Dubai #Malayali #Pravasi #Heart Attack #Kodungallur
ദുബൈ: പ്രവാസി മലയാളിയായ മധ്യവസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അബി ഉത്തമൻ (58) ആണ് മരിച്ചത്. ഓർമ ദെയ്‌റ മേഖല ഗോൾഡ് സൂഖ് യൂനിറ്റ് അംഗവും ദുബൈ ഡ്രൈഡോക്കിലെ ജീവനക്കാരനുമാണ്. ദീർഘകാലമായി ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഭാസ്കരൻ, മാതാവ്: ദമയന്തി. ഭാര്യ: മിനി. മകൾ: അനഘ.
ഉത്തമന്റെ നിര്യാണത്തിൽ ഓർമ ദുബൈ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുശോചിച്ചു. സഹപ്രവർത്തകനും സംഘടനയുടെ സജീവ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം സംഘടനക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Content Highlight: Malayali Pravasi Abi Uthaman Dies Of Heart Attack In Dubai



































