https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-13T18:25:00

#Dubai Gold Price #Gold Rate UAE #24K Gold #22K Gold #International Gold Market

ദുബായ്:(gcc.truevisionnews.com) യുഎഇയിലെ സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച സ്വര്‍ണവില ഉയര്‍ന്നുനിന്നതിനാല്‍ വാങ്ങലുകാരുടെ എണ്ണം കുറഞ്ഞിരുന്നു. ഇന്നത്തെ വിലയിടിവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമായി.

ഇന്ന് രാവിലെ 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 488.75 ദിര്‍ഹമാണ് നിരക്ക്. ഇന്നലെ ഇത് 496.50 ദിര്‍ഹമായിരുന്നു. ജൂലൈ മാസം തുടങ്ങിയതിന് ശേഷം ആദ്യമായാണ് 1.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നത്. 22 കാരറ്റിലും വില കുറഞ്ഞു. ഗ്രാമിന് 7.25 ദിര്‍ഹം കുറഞ്ഞ് 452.50 ദിര്‍ഹമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 459.75 ദിര്‍ഹമായിരുന്നു. ജൂലൈ തുടക്കത്തില്‍ വില ഉയര്‍ന്ന നിലയിലായിരുന്നു.

ജൂലൈ 3ന് 24 കാരറ്റിന് 500 ദിര്‍ഹവും 4, 5 തീയതികളില്‍ 503 ദിര്‍ഹവുമായിരുന്നു. പിന്നീട് 8ന് 490 ദിര്‍ഹമായി കുറഞ്ഞെങ്കിലും 497.25 ദിര്‍ഹമായി വീണ്ടും ഉയര്‍ന്നിരുന്നു.അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് വിലയിടിവിന് കാരണം. യുഎസ്-ഇറാന്‍ സംഘര്‍ഷം ശക്തമായതോടെ മൂല്യമേറിയ ലോഹങ്ങളുടെ വില്‍പ്പന കൂടിയതും, അസംസ്‌കൃത എണ്ണവില 4 ശതമാനം ഉയര്‍ന്നതും, ഡോളര്‍ ശക്തമായതും വില കുറയാന്‍ കാരണമായി.

ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 1.5 ശതമാനം ഇടിഞ്ഞ് 4057 ഡോളറിലെത്തി. ജനുവരിയിലെ 5595 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ നിന്ന് 27 ശതമാനം ഇടിഞ്ഞ് 'ബെയര്‍ മാര്‍ക്കറ്റിലേക്ക്' പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. വിദഗ്ദര്‍ പറയുന്നതനുസരിച്ച് വില ഔണ്‍സിന് 3400-3500 ഡോളര്‍ വരെ താഴാനും സാധ്യതയുണ്ട്.

Content Highlight: Dubai Gold Price Drops Today: 24K Gold Falls to 488.75 AED Per Gram

#Dubai Gold Price #Gold Rate UAE #24K Gold #22K Gold #International Gold Market

Next TV

Top Stories










adimage
News Roundup






adimage adimage adimage