#Jeddah News #Alappuzha Death #Noushad #Saudi Arabia #Heart Attack #Malayali Death Jeddah #KMC KK Jeddah #Gulf News
ജിദ്ദ: (https://gcc.truevisionnews.com/) ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ നൗഷാദ് (49) ആണ് അന്തരിച്ചത്. ജിദ്ദക്കടുത്തുള്ള റാബക്കിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ചികിത്സക്കിടെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
പിതാവ്: പരേതനായ പാണ്ടികശാല ആലികുട്ടി. ഭാര്യ: സുബീന, മകൾ: റുബീന നൗഷാദ്. സഹോദരങ്ങൾ ഷീജ, സോഫിയ, ഷാജി, സുഹൈൽ, സഹൽ, സൂര്യ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Content Highlight: Alappuzha Native Noushad Dies of Heart Attack in Jeddah, Saudi Arabia
#Jeddah News #Alappuzha Death #Noushad #Saudi Arabia #Heart Attack #Malayali Death Jeddah #KMC KK Jeddah #Gulf News



































