https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇ നൽകിയ പ്രത്യേക വിസ ഇളവ് അവസാനിച്ചു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇ നൽകിയ പ്രത്യേക വിസ ഇളവ് അവസാനിച്ചു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
2026-07-10T16:04:00 | By Athira V
#Latest News #UAE #Special Exemption #Visa Validity

( https://gcc.truevisionnews.com/ ) യുഎഇയില്‍ അനുവദിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി അവസാനിച്ചു. രാജ്യം വിടാന്‍ കഴിയതെ വന്ന സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി നല്‍കിയല ഇളവുകള്‍ ഇന്നലെ അവസാനിച്ചു.

ഇളവ് കാലാവധി അവസാനിക്കുന്നതോടെ, ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ വിസാ കാലാവധി ലംഘിച്ചതിനുള്ള നിയമപരമായ പിഴയും തുടര്‍നടപടികളും നേരിടേണ്ടി വരും.

വ്യോമാതിര്‍ത്തി അടയ്ക്കലും വിമാന സര്‍വീസുകള്‍ റദ്ദാക്കലും കാരണം നിശ്ചിത സമയത്ത് രാജ്യം വിടാന്‍ കഴിയാതെ പോയ സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ജൂണിലാണ് ഈ താത്കാലിക ആശ്വാസ നടപടി പ്രഖ്യാപിച്ചത്.

കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബാധകമായ വ്യക്തികള്‍ പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കാനായി തങ്ങളുടെ വിസ പദവി നിയമവിധേയമാക്കുകയോ രാജ്യം വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ഒട്ടേറെ യാത്രക്കാര്‍ യുഎഇയില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ പ്രതിസന്ധിയിലായവര്‍ക്ക് മാനുഷിക പരിഗണന നല്‍കിയാണ് വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ യുഎഇ മുന്‍പ് ഒഴിവാക്കിക്കൊടുത്തത്.


Content Highlight: UAE, special exemption, visa validity

#Latest News #UAE #Special Exemption #Visa Validity

Next TV

adimage
Related Stories
റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Jul 10, 2026 04:06 PM

റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

റിയാദിൽ വാഹനാപകടം, പ്രവാസി മലയാളി, ചികിത്സയിലിരിക്കെ...

Read More >>
ഫോട്ടോ കണ്ട് പണം നൽകരുത്; ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു, പോലീസ് ഹെൽപ്പ് ലൈൻ സേവനം ലഭ്യമാക്കി

Jul 10, 2026 12:20 PM

ഫോട്ടോ കണ്ട് പണം നൽകരുത്; ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു, പോലീസ് ഹെൽപ്പ് ലൈൻ സേവനം ലഭ്യമാക്കി

സാമൂഹിക മാധ്യമങ്ങൾ വഴി ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ്...

Read More >>
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

Jul 10, 2026 10:28 AM

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage