https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം: പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

 ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം: പ്രവാസി  മലയാളി ദുബായിൽ അന്തരിച്ചു
2026-07-10T10:02:00 | By Susmitha Surendran
#Death #Heart attack #Expatriate Malayali #UAE

ദുബായ് : (https://gcc.truevisionnews.com/) പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു. ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു . കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ(41) ആണ് മരിച്ചത്.

കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പതിവുപോലെ ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഹൃദയാഘാതം.

സി.പി.ജോൺസൺ-ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്. ഭാര്യ-റിയ എലിസബത്ത്. മകൾ-ഇവലിന മറിയം രഞ്ജിൻ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ രഞ്ജിൻ മികച്ച ഗായകനുമാണ്.

ദുബായ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ ട്രഷററായും കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. പ്രവാസലോകത്തെ ആത്മീയ-സാമൂഹിക-കലാ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. 

Content Highlight: Heart attack: Expatriate Malayali passes away in Dubai

#Death #Heart attack #Expatriate Malayali #UAE

Next TV

adimage
Related Stories
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

Jul 10, 2026 10:28 AM

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ...

Read More >>
യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

Jul 10, 2026 08:11 AM

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം, ദുബൈ കെ.എം.സി.സി ...

Read More >>
മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

Jul 9, 2026 07:28 PM

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage