#Expat death in Saudi Arabia #Al Ahsa expat death
അൽഹസ : (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ ചികിത്സയിലിരിക്കെ പ്രവാസി ഇന്ത്യക്കാരൻ അന്തരിച്ചു. കന്യാകുമാരി കൽക്കുളം മടത്തട്ടുവിളൈ തേൻമെരുക് തെരുവ് സ്വദേശി അരുൾ ജെയിംസ് പത്രോസ് (51) ആണ് അൽഹസയിലെ ദല്ല ആശുപത്രിയിൽ മരിച്ചത്. പത്തു ദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു.
കഴിഞ്ഞ 14 വർഷമായി സൗദിയിൽ പ്രവാസിയായ അരുൾ ജെയിംസ് അൽഹസയിലെ സ്വകാര്യ കമ്പനിയിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യൻ എംബസിയുടെയും അൽഹസ പൊലീസിന്റെയും സഹായത്തോടെ സാമൂഹിക-ജീവകാരുണ്യപ്രവർത്തകനും ഒഐസിസി നാഷനൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി.
ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം പിന്നീട് സ്വദേശത്ത് നടക്കും. അരുൾ ജെയിംസിന്റെ നിര്യാണത്തിൽ ഒഐസിസി അൽഹസ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
Content Highlight: Expatriate dies undergoing treatment Saudi Arabia



































