#Latest news #Oman #Single-use plastic #Plastic bag
മസ്‌കത്ത്: ( https://gcc.truevisionnews.com/ ) ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന (Single-use) പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള അഞ്ചാം ഘട്ട നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ച് പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായാണ് പരിസ്ഥിതി അതോറിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്.
ഫർണിച്ചർ കടകൾ, പരമ്പരാഗത ഒമാനി ഖഞ്ചറുകൾ വിൽക്കുന്ന കടകൾ, സ്വർണ്ണ-വെള്ളി ആഭരണശാലകൾ, കാർ കെയർ സെന്ററുകൾ, കാർ ഷോറൂമുകൾ എന്നിവടങ്ങളിലാണ് ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം വരുന്നത്.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറാൻ ആവശ്യമായ സമയം നൽകുന്നതിനാണ് അതോറിറ്റി ഘട്ടം ഘട്ടമായി നിരോധനം ഏർപ്പെടുത്തുന്നത്. ഫാർമസികൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, മൊബൈൽ-ഗൃഹോപകരണ കടകൾ ഉൾപ്പെടെയുള്ള മേഖലകളിൽ മുൻ ഘട്ടങ്ങളിൽ തന്നെ പ്ലാസ്റ്റിക് ബാഗുകൾ വിജയകരമായി നിരോധിച്ചിരുന്നു.
Content Highlight: Oman tightens plastic ban



































