#Latest News #Kuwait #Gcc News #Accident
കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ സുബ്ഹാൻ മേഖലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ വെന്തുമരിച്ചു. അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ വാഹനങ്ങളിൽ നിന്ന് തീ പടരുകയായിരുന്നു. തുടർന്നുണ്ടായ തീപിടിത്തം നിമിഷങ്ങൾക്കുള്ളിൽ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും വ്യാപിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സേനയ്ക്ക് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ഫയർ ഫോഴ്സ് അധികൃതർ സ്ഥിരീകരിച്ചു.
മറ്റ് യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന പ്രവർത്തനങ്ങൾക്കും സുരക്ഷാ നടപടികൾക്കും ശേഷം സ്ഥലം അധികൃതർക്ക് കൈമാറി. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Vehicle overturns and catches fire in Kuwait






























