#Latest News #Malayali Death #Oman
മസ്കത്ത്: ( gcc.truevisionnews.com ) കാസർകോഡ് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ (36) ആണ് മരിച്ചത്. ബു അലിയിൽ ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: മോഹനൻ. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Content Highlight: Expatriate Malayali youth found dead in Oman




































