#Latest News #Oman #Expatriate #Kollam Native
ഒമാൻ: (truevisionnews.com) സലാലയിൽ കൊല്ലം സ്വദേശിയായ യുവാവിനെ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മീനമ്പലം പുത്തൻകുളം മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് അന്തരിച്ചത്.
ഉച്ചയ്ക്ക് വിശ്രമത്തിനായി കിടന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീൺ.
നേരത്തെ വർഷങ്ങളോളം പി.ഡി.ഒയിൽ ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുഗുണൻ-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് നാട്ടിലുണ്ട്. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരിയുടെ കുടുംബവുമുണ്ട്.
മൃതദേഹം നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlight: A young man from Kollam passed away in Salalah




































