ഹിജ്റ പുതുവർഷം: ദുബൈയിൽ നാളെ പൊതു പാർക്കിങ് സൗജന്യം; മെട്രോ-ട്രാം സമയക്രമത്തിൽ മാറ്റം

ഹിജ്റ പുതുവർഷം: ദുബൈയിൽ നാളെ പൊതു പാർക്കിങ് സൗജന്യം; മെട്രോ-ട്രാം സമയക്രമത്തിൽ മാറ്റം
Jun 14, 2026 05:21 PM | By Krishnapriya S R
#Latest News #Uae #Hijri New Year #Free Parking

ദുബൈ: (gcc.truevisionnews.com) ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ദുബൈയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നഗരത്തിലെ പൊതു പാർക്കിങ്ങുകൾക്ക് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

സൗജന്യ പാർക്കിങ് സൗകര്യം നാളെ മാത്രമായിരിക്കും ലഭ്യമാവുക. എന്നാൽ, ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ ഈ ഇളവ് ബാധകമല്ല. ചൊവ്വാഴ്ച മുതൽ പാർക്കിങ് ഫീസ് പഴയതുപോലെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും ആർ.ടി.എ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നാളെ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ 5 മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. ദുബൈ ട്രാം രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും.

ബസ് സർവീസുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

അൽ ഗുബൈബയിൽ നിന്ന് അബൂദബിയിലേക്കുള്ള റൂട്ട് E100 സർവീസ് നാളെയും ഉണ്ടായിരിക്കില്ല.

പകരം യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 പ്രയോജനപ്പെടുത്താം.

പൊതു ബസുകളുടെ അവധിക്കാല സമയക്രമം അറിയാൻ യാത്രക്കാർ 'സുഹൈൽ' ആപ്പ് പരിശോധിക്കണം.

നാളെ ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും പ്രവർത്തിക്കില്ല. എങ്കിലും ഉം റമൂലിലെ സെന്റർ വഴിയും, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ വഴിയും ഉപഭോക്താക്കൾക്ക് അത്യാവശ്യ സേവനങ്ങൾ ലഭ്യമാകും.

Content Highlight: Public parking to be free in Dubai tomorrow

#Latest News #Uae #Hijri New Year #Free Parking

Next TV

Related Stories
ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

Jun 14, 2026 04:41 PM

ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

ഒമാൻ തീരത്ത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ...

Read More >>
 കുവൈത്തിലെ താമസസ്ഥലത്തെ  കെട്ടിടത്തിൽ നിന്ന് വീണ്  മലയാളി യുവാവ്  മരിച്ചു

Jun 14, 2026 02:01 PM

കുവൈത്തിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

കുവൈത്തിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് ...

Read More >>
ഒമാനിൽ ഇന്ത്യൻ നാവികൻ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് എംബസി

Jun 14, 2026 01:56 PM

ഒമാനിൽ ഇന്ത്യൻ നാവികൻ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് എംബസി

ഒമാനിൽ ഇന്ത്യൻ നാവികൻ മരണപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച്...

Read More >>
തൃശൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Jun 14, 2026 01:01 PM

തൃശൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തൃശൂർസ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

Read More >>
വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

Jun 14, 2026 09:57 AM

വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന അഞ്ച് പ്രവാസികൾ കുവൈത്തിൽ...

Read More >>
സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Jun 13, 2026 05:44 PM

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങൾ, ആഭ്യന്തര...

Read More >>
Top Stories

News Roundup

Entertainment News