അപകടങ്ങൾ ഒഴിവാക്കാം, ശ്രദ്ധ വേണം! ഒമാനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ അധികൃതരുടെ മുന്നറിയിപ്പ്

അപകടങ്ങൾ ഒഴിവാക്കാം, ശ്രദ്ധ വേണം! ഒമാനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ അധികൃതരുടെ മുന്നറിയിപ്പ്
Jun 13, 2026 05:15 PM | By Anusree vc
#Latest News #Oman #Fire Safety Awareness #Oman Summer

മസ്‌കത്ത് : (https://gcc.truevisionnews.com/) ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്ന സാഹചര്യത്തിൽ, ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് ഗുരുതരമായ തീപിടിത്തങ്ങൾക്കും സ്‌ഫോടനങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

സിലിണ്ടറുകൾ എല്ലായ്‌പ്പോഴും നേരെ സൂക്ഷിക്കണമെന്നും തണലും വായുസഞ്ചാരവുമുള്ള സ്ഥലങ്ങളിൽ വയ്‌ക്കണമെന്നും അധികൃതർ നിർദേശിച്ചു. ഹോസുകൾ, റെഗുലേറ്റർ, കണക്ഷൻ എന്നിവ വേനൽക്കാലത്ത് പതിവായി പരിശോധിക്കണം. ഗ്യാസ് ചോർച്ച സംശയിക്കുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ വാൽവ് ഉടൻ അടയ-്‌ക്കുകയും വാതിലുകളും ജനലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.

ചെറിയൊരു സ്‌പാർക്കുപോലും ഗ്യാസിന് തീപിടിക്കാൻ കാരണമായേക്കാം. പതിവ് അറ്റകുറ്റപ്പണി, സുരക്ഷാനിർദേശം കർശനമായി പാലിക്കൽ, ഗ്യാസ് ചോർച്ച ഉടൻ റിപ്പോർട്ട് ചെയ്യൽ എന്നിവയിലൂടെ പല അപകടങ്ങളും ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഗ്യാസ് ചോർച്ച, തകരാറുള്ള ഉപകരണങ്ങൾ, സുരക്ഷിതമല്ലാത്ത സംഭരണം എന്നിവമൂലം വലിയ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം ആദ്യം റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രത്തിന്റെ കണക്കുപ്രകാരം 2024ൽ ഒമാനിൽ 4955 തീപിടിത്തം റിപ്പോർട്ട് ചെയ്‌തിരുന്നു. 2023–4622, 2022–4186 അപകടം ആയിരുന്നു. കഴിഞ്ഞ വർഷംമാത്രം 1530 വീട്ടിൽ തീപിടിത്തം റിപ്പോർട്ട് ചെയ-്‌തു. പാർപ്പിട കെട്ടിടങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.

Content Highlight: Extreme summer in Oman, Authorities issue strict safety warning on gas cylinder usage

#Latest News #Oman #Fire Safety Awareness #Oman Summer

Next TV

Related Stories
സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Jun 13, 2026 05:44 PM

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങൾ, ആഭ്യന്തര...

Read More >>
വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

Jun 13, 2026 05:17 PM

വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

ചൂടിൽ ടയർ പൊട്ടിത്തെറിച്ച് അപകടങ്ങൾ; ജാഗ്രതാ നിർദേശവുമായി അബുദാബി...

Read More >>
സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ പിടിയിൽ

Jun 13, 2026 03:56 PM

സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ പിടിയിൽ

സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ...

Read More >>
 സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌  യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു

Jun 13, 2026 03:23 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌ യുവാവിന്റെ മൃതദേഹം...

Read More >>
Top Stories

News Roundup