റിയാദ് : (https://gcc.truevisionnews.com/) യാത്രക്കാർക്കായി പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൗദി തലസ്ഥാനമായ റിയാദിൽ ഷട്ടിൽ ബസുകളുടെ പുതിയ രണ്ട് റൂട്ടുകൾ കൂടി പ്രവർത്തനം ആരംഭിച്ചു.
അൽ തഖാസുസി സ്റ്റേഷനിൽ നിന്നും ആരംഭിച്ച് ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയുടെ അൽ തഖാസുസി ബ്രാഞ്ച് വരെയും, മറ്റൊന്ന് അലിൻമാ സ്റ്റേഷനിൽ നിന്നും ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയുടെ അൽ ഒലയ ബ്രാഞ്ചിലേക്കും ബസ് സൗകര്യമൊരുക്കിയിരിക്കുന്നത്.
ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെയും ഈ റൂട്ടിലേക്കുള്ള ബസ് സർവീസ് ലഭ്യമാകും. നഗരത്തിലെ പൊതുഗതാഗത ശൃംഖല ഉപയോഗിക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് രണ്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
രണ്ട് പുതിയ റൂട്ടുകൾ ആരോഗ്യ കേന്ദ്രത്തിലേക്ക് സേവനം തേടി എത്തുന്നതിനും മടങ്ങുന്നതിനും രോഗികൾക്കും സന്ദർശകർക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമാവും.

Content Highlight: Two new shuttle bus routes launched in Riyadh




































