ദുബായ് : (https://gcc.truevisionnews.com/) ദുബായിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ യുഎഇയിൽ 24 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 505 ദിർഹമായിരുന്നു വില. ഇത് വ്യാഴാഴ്ച രാത്രിയിലെ വിപണി വിലയേക്കാൾ 1.5 ദിർഹം കുറവാണെങ്കിലും ഇന്നലെ രാവിലെ വിപണി തുറന്നപ്പോഴത്തെ നിരക്കിനേക്കാൾ 13.25 ദിർഹം കൂടുതലാണ്.
മറ്റു ക്യാരറ്റുകളായ 22 ക്യാരറ്റിന് 467.75 ദിർഹവും 21 ന് 448.5 ദിർഹവും 18 ന് 384.25 ദിർഹവും, 14 ന് 299.75 ദിർഹവുമാണ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ.
അതേസമയം, ആഗോള വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് വില 2.2 ശതമാനം വർധിച്ച് ഔൺസിന് 4,188 ഡോളറിലെത്തി. യുഎസ് ബോണ്ട് യീൽഡിലെ നേരിയ കുറവും ഡോളറിന്റെ സ്ഥിരതയും കാരണം സ്വർണവില ഒരു പരിധി വരെ സ്ഥിരത കൈവരിച്ചതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

Content Highlight: Gold prices drop in Dubai































