#Murdered #Malayali youth #Controversy on social media #Death
ഷാർജ : (https://gcc.truevisionnews.com/) സമൂഹ മാധ്യമങ്ങളിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ചു. കണ്ണൂർ സ്വദേശി ഇസ്മായില്‍(40) ആണു കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നു ജന്മനാട്ടിൽ കബറടക്കം നടക്കും. ടിക്ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഈ മാസം ഒന്നിനാണ് ഇസ്മായിൽ കൊല്ലപ്പെട്ടത്.
പ്രവാസ ലോകത്തെയും ജന്മനാടിനെയും ഒരുപോലെ ഞെട്ടിച്ച സംഭവത്തിൽ ഉൾപ്പെട്ട 5 മലയാളികളെ ഷാർജ പൊലീസ് പിടികൂടിയിരുന്നു. ഏറെ നാളായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന ഇസ്മായിലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും സുഹൃത്തുക്കളും വലിയ വേദനയിലാണ്. യാബ് ലീഗൽ സർവീസസ് ആണ് യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയത്. വിഷയത്തിൽ കൃഷി മന്ത്രി ടി.സിദ്ധിഖും ഇടപെട്ടിരുന്നു.

Content Highlight: The body of a murdered Malayali youth, who was the subject of a controversy on social media, was brought home today.
#Murdered #Malayali youth #Controversy on social media #Death




































