ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
Jun 3, 2026 02:25 PM | By Krishnapriya S R
#Latest News #Iran's Airstrike #Bahrain #Three Missiles And Drones Destroyed

മനാമ: (gcc.truevisionnews.com) മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്നലെ അർധരാത്രിയിലും ഇന്ന് പുലർച്ചെയുമായി ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ബഹ്‌റൈൻ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു.

ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട മൂന്ന് മിസൈലുകളും നിരവധി അത്യാധുനിക ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി വ്യോമസേനയും പ്രതിരോധ സേനയുടെ എല്ലാ വിഭാഗങ്ങളും ഏറ്റവും ഉയർന്ന സന്നദ്ധതയിലും പ്രതിരോധ തയ്യാറെടുപ്പിലുമാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ് അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അവകാശവാദം യു.എസ് സെൻട്രൽ കമാൻഡ് ശക്തമായി നിഷേധിച്ചു.

ബഹ്‌റൈന് പുറമെ അയൽരാജ്യമായ കുവൈത്തിന് നേരെയും ഇന്ന് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ കനത്ത അസ്വസ്ഥത പടർത്തുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങൾ.

Content Highlight: Three missiles and drones destroyed in Iranian airstrikes on Bahrain

#Latest News #Iran's Airstrike #Bahrain #Three Missiles And Drones Destroyed

Next TV

Related Stories
ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

Jun 3, 2026 01:38 PM

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ...

Read More >>
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

Jun 3, 2026 01:17 PM

ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ്...

Read More >>
കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു

Jun 3, 2026 01:10 PM

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം, നിരവധി പേർക്ക് പരിക്ക്...

Read More >>
പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

Jun 3, 2026 01:03 PM

പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

രാജ്യത്തിന് നേരെയുണ്ടായ ഇറാൻ വ്യോമാക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത്...

Read More >>
ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

Jun 3, 2026 08:45 AM

ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രാ​ല​യ​ത്തിന്‍റെ...

Read More >>
Top Stories

News Roundup