സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ
May 21, 2026 04:32 PM | By VIPIN P V
#Latest News #UAE Man Sentenced #Promoting Child Marriage #Social Media

അബുദാബി: ( gcc.truevisionnews.com ) സമൂഹ മാധ്യമത്തിലൂടെ മൊറോക്കോയിൽ ബാലവിവാഹം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി ഫെഡറൽ അപ്പീൽ കോടതി 3 വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. സെയ്ഫ് സാലിം സെയ്ഫ് അലി അൽ മഖ്ബലി എന്നയാൾക്കെതിരെയാണ് വിധി.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടി. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്ഥിരമായി പൂട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ മൊറോക്കോയിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെന്ന തരത്തിൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചാണ് പ്രതി വിഡിയോ പങ്കുവച്ചത്.

യുഎഇയും മൊറോക്കോയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ വ്രണപ്പെടുത്തുന്നതും രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ് ഈ പ്രവർത്തിയെന്ന് കോടതി നിരീക്ഷിച്ചു.

Content Highlights:-UAE Man Sentenced To Three Years In Prison And Fine For Promoting Child Marriage Through Social Media

#Latest News #UAE Man Sentenced #Promoting Child Marriage #Social Media

Next TV

Related Stories
കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

May 21, 2026 04:45 PM

കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് അപ്പാർട്ട്മെന്‍റിന്...

Read More >>
ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

May 21, 2026 04:25 PM

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം, ബഹ്‌റൈനില്‍ യുവാവിന് ജയില്‍...

Read More >>
പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

May 21, 2026 04:24 PM

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ...

Read More >>
വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

May 21, 2026 03:31 PM

വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം അഞ്ച് പേർ...

Read More >>
സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

May 21, 2026 03:17 PM

സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ...

Read More >>
Top Stories

News Roundup

Entertainment News