#Latest News #Sheikh Dr. Sultan bin Mohammed Al Qasimi #-Sharjah Ruler #Eid Al Aadha #Release Of Prisoners
ഷാർജ: ( gcc.truevisionnews.com ) വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് ഷാർജയിലെ വിവിധ തിരുത്തൽ നവീകരണ കേന്ദ്രങ്ങളിൽ കഴിയുന്ന 227 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
ശിക്ഷാകാലയളവിൽ മികച്ച പെരുമാറ്റവും സൽസ്വഭാവവും കാഴ്ചവച്ച തടവുകാരെയാണ് മാനുഷിക പരിഗണന മുൻനിർത്തി മോചനത്തിനായി തിരഞ്ഞെടുത്തത്. തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും, പെരുന്നാൾ നാളുകളിൽ കുടുംബങ്ങളോടൊപ്പം സന്തോഷം പങ്കിടാനും ഈ കാരുണ്യതീരുമാനം അവസരമൊരുക്കും.
Content Highlights:-Sharjah Ruler Orders Release Of 227 Prisoners For Eid Al Aadha
#Latest News #Sheikh Dr. Sultan bin Mohammed Al Qasimi #-Sharjah Ruler #Eid Al Aadha #Release Of Prisoners






























