കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) ഗൾഫ് നാടുകളിൽ വലിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ പ്രവാസ ലോകം ഇനി ആഘോഷത്തിരക്കിലേക്ക് . ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിൽ, കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാള്‍ മേയ് 27 ബുധനാഴ്ച ആഘോഷിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
26 നാകും അറഫ ദിനം. ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും മേയ് 27നാണ് ബലിപെരുന്നാള്‍. ആഘോഷത്തിന്റെ ഭാഗമായി മലയാളികളടക്കമുള്ള വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദു നമസ്കാരങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള ഒരുക്കങ്ങൾ ഗൾഫിൽ ഉടനീളം ആരംഭിച്ചുകഴിഞ്ഞു. അതേസമയം, മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ ഒരു ദിവസം വൈകി, മേയ് 28 വ്യാഴാഴ്ചയായിരിക്കും ബലിപെരുന്നാൾ ആഘോഷിക്കുക.
Eid al-Adha in Kuwait on the 27th






























