അബൂദബി: ( gcc.truevisionnews.com ) പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. റോഡുകളിലും മറ്റും വാഹനങ്ങള്‍ കഴുകി വെള്ളം പൊതുസ്ഥലങ്ങളിലൂടെ ഒഴുക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഓര്‍മിപ്പിച്ചു.
പൈപ്പുകളോ ബക്കറ്റുകളോ ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകരുത്. നഗരത്തിന്റെ സൗന്ദര്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണം. കഴുകിയ വെള്ളം റോഡിലൂടെ ഒഴുകുന്നത് ഗതാഗതത്തിനും പൊതുജനാരോഗ്യത്തിനും ദോഷകരമാണെന്നും വ്യക്തമാക്കി.
വാഹനങ്ങള്‍ കഴുകാന്‍ സ്വകാര്യ സ്ഥലങ്ങളോ അംഗീകൃത കാര്‍ വാഷ് സെന്ററുകളോ മൊബൈല്‍ വാഷിങ് സേവനങ്ങളോ ഉപയോഗിക്കണം. വാഹനങ്ങള്‍ വൃത്തിയാക്കുമ്പോള്‍ നഗരപരിസരം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു.
Fine of up to 500 dirhams for washing a vehicle on the road in the UAE




































