ഇൻഡിഗോ മസ്കത്ത് -ഹൈദരാബാദ് പ്രതിദിന സർവിസ് പുനരാരംഭിക്കുന്നു

ഇൻഡിഗോ മസ്കത്ത് -ഹൈദരാബാദ് പ്രതിദിന സർവിസ് പുനരാരംഭിക്കുന്നു
Apr 30, 2026 05:39 PM | By Susmitha Surendran

മസ്‌കത്ത്: (https://gcc.truevisionnews.com/) വേനൽക്കാല അവധിയും യാത്രാ സീസണും മുന്നിൽ കണ്ട് ഇൻഡിഗോ മസ്‌കത്ത്–ഹൈദരാബാദ് പ്രതിദിന സർവിസ് പുനരാരംഭിക്കുന്നു. മെയ് 14 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഗൾഫ് നാടുകളിൽ സ്കൂളുകൾ അടക്കുകയും പ്രവാസികൾ അവധിക്കാലത്തിനായി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഡിമാൻഡ് വർധിക്കാറുണ്ട്. ഇൻഡിഗോയുടെ ഷെഡ്യൂൾ പ്രകാരം 6E 1274 നമ്പർ വിമാനം എല്ലാ ദിവസവും മസ്‌കത്തിൽ നിന്ന് പുലർച്ചെ 2.50ന് പുറപ്പെട്ടു രാവിലെ 7.45ന് ഹൈദരാബാദിൽ എത്തും. തിരിച്ചുള്ള 6E 1273 വിമാനം ഹൈദരാബാദിൽ നിന്ന് രാത്രി 12.05ന് പുറപ്പെട്ടു പുലർച്ചെ 1.50ന് മസ്‌കത്തിൽ എത്തും.

അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് മെയ് അഞ്ചു മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

നിർത്തിവെച്ചിരുന്ന മസ്കത്ത്- കൊച്ചി, മസ്കത്ത്- കോഴിക്കോട് സെക്ടറുകളിലാണ് മെയ് അഞ്ചു മുതൽ സർവിസ് പുനരാരംഭിക്കുന്നത്. മസ്കത്തിൽനിന്ന് കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ ഏപ്രിൽ ആദ്യത്തിൽ പുനരാരംഭിച്ചിരുന്നു. അതേസമയം, സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടില്ല.

IndiGo resumes daily Muscat-Hyderabad service

Next TV

Related Stories
ഒട്ടകത്തിന്റെ  ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ മരിച്ചു

Apr 30, 2026 04:59 PM

ഒട്ടകത്തിന്റെ ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ മരിച്ചു

ഒട്ടകത്തി​െൻറ ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ...

Read More >>
ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

Apr 30, 2026 04:43 PM

ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ...

Read More >>
പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു

Apr 30, 2026 02:30 PM

പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ദമാമിൽ...

Read More >>
വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി

Apr 30, 2026 01:32 PM

വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി

വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക്...

Read More >>
15 നാൾ മോർച്ചറിയിൽ, ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം

Apr 30, 2026 01:23 PM

15 നാൾ മോർച്ചറിയിൽ, ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം

ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക്...

Read More >>
Top Stories

News Roundup