മക്ക: ( gcc.truevisionnews.com )ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കാൻ ‘നുസുക് കാർഡ്’ നിർബന്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടന യാത്രയിലുടനീളം ഈ കാർഡ് കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്. ‘ദൈവത്തിന്റെ അതിഥികൾക്ക് സ്വാഗതം’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നുസുക് കാർഡ് കൈവശം വെക്കുന്നത് തീർഥാടകർക്ക് മൂന്ന് പ്രധാന നേട്ടങ്ങളാണ് ഉറപ്പുനൽകുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള സുഗമമായ യാത്ര ഉറപ്പാക്കുക, വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുക, ആവശ്യമുള്ള ഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശവും ദിശാബോധവും ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ.
'Nusuk Card' mandatory for Hajj pilgrims; New guidelines from Saudi ministry



























.jpg)








