അജ്മാൻ : (https://gcc.truevisionnews.com/) വ്യവസായമേഖല ഒന്നിലെ കെട്ടിട നിർമാണ സാമഗ്രികൾ നിർമിക്കുന്ന ഫാക്ടറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്കു തീ പടരാതെ തടയാൻ കഴിഞ്ഞതു വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കി.
തീപിടിത്തത്തിൽ അപായമൊന്നുമില്ലെന്നു അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു. എന്നാൽ ഫാക്ടറിക്ക് കാര്യമായ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി സിവിൽ ഡിഫൻസ് അന്വേഷണം ആരംഭിച്ചു.
കടുത്ത ചൂട് സമയമായിരുന്നതിനാൽ തീ പെട്ടന്ന് ആളിക്കത്തുകയായിരുന്നു.പ്രദേശത്തു പുകപടലങ്ങൾ നിറഞ്ഞു. വളരെ ദൂരെ നിന്നു വരെ പുക കാണാമായിരുന്നു. വ്യാവസായിക മേഖലകളിൽ അഗ്നിശമന സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Fire breaks out at factory in Ajman





































