കുവൈത്ത് സിറ്റി: ( gcc.truevisionnews.com )ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കുവൈത്ത് പൗരന് വിചാരണ കോടതി വിധിച്ച 14 വർഷം തടവ് ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം സഅദ് അൽ അബ്ദുള്ള ഏരിയയിലെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ഭാര്യ, പിതാവ്, സഹോദരൻ എന്നിവർക്ക് കീഴ്ക്കോടതി വിധിച്ച ഒരു വർഷം തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവെച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
Expatriate maid killed and buried in Kuwait employer and relatives held guilty




































