അബുദബി: (gcc.truevisionnews.com) മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) ആണ് മരിച്ചത്. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജോലി ചെയ്തുവരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി.ടി.എ അംഗമായിരുന്നു.
പിതാവ്: മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്. മക്കൾ: ഫാത്തിമ, മഹ്സ മറിയം, ആദം തഹ്നൂൻ. ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ വേങ്ങര കെ.കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Malayali doctor passes away in Abu Dhabi


























.jpg)

.jpeg)







