മസ്കറ്റ്: (gcc.truevisionnews.com) മസ്‌കറ്റ് ഗവർണറേറ്റിൽ പൊതു ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ ഏഷ്യൻ, ആഫ്രിക്കൻ വംശജരായ സ്ത്രീകളുടെ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
പൊതുസ്ഥലങ്ങളിൽ അനുചിതമായ വസ്ത്രധാരണം നടത്തിയെന്ന പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മസ്കറ്റിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി പോലീസ് നടത്തിയ വിപുലമായ നടപടികളുടെ ഭാഗമായിരുന്നു ഈ അറസ്റ്റ്.
പിടിയിലായവർ പൊതു ധാർമ്മികത ലംഘിച്ചതിന് പുറമെ, രാജ്യത്തെ തൊഴിൽ നിയമങ്ങളും വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട (റെസിഡൻസി ലോ) നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സുൽത്താനേറ്റിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Group of foreign women arrested for violating public morals in Muscat




































