റിയാദ്: (https://gcc.truevisionnews.com/) തലസ്ഥാനമായ റിയാദ് നഗരത്തിലെ ഹയാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
റിയാദ് മേഖലയിലെ ഹയാനിയ റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി ദേശീയ ഗതാഗത സുരക്ഷകേന്ദ്രത്തിന് വിവരം ലഭിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആറുപേരാണ് ഈ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ദേശീയ ഗതാഗത സുരക്ഷ കേന്ദ്രത്തിലെ പ്രത്യേകസംഘം സ്ഥലത്തെത്തി ഫീൽഡ് പരിശോധനകൾ ആരംഭിച്ചു. ഏത് നാട്ടുകാരാണ് അപകടത്തിൽപെട്ടതെന്ന കാര്യം വ്യക്തമല്ല.
അപകടവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള വിശദമായ സുരക്ഷ അന്വേഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
Six killed in traffic accident on Riyadh-Hayaniya Road


































