മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മൂടൽമഞ്ഞും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മൂടൽമഞ്ഞും; ജാഗ്രത പാലിക്കാൻ നിർദ്ദേശം
Apr 10, 2026 11:19 AM | By Anusree vc

കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് വീണ്ടും മഴയെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിവിധയിടങ്ങളിൽ നേരിയ മഴ പെയ്തു. പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. മഴ പെയ്തതോടെ രാത്രിയിലെ തണുപ്പിന് നേരിയ കുറവ് അനുഭവപ്പെട്ടു.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഇടക്കിടെ മിതമായതോ ഇടിമിന്നലോടുകൂടിയതോ ആയ മഴക്ക് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

വെള്ളിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. വൈകീട്ടും രാത്രിയിലും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത കൂടുതലാണ്. ചില പ്രദേശങ്ങളിൽ വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാം.

ശനിയാഴ്ചയും സമാനമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നു. പകൽ സമയത്തെ ചൂടുള്ള കാലാവസ്ഥയും ഇടിമിന്നലുള്ള മഴയും ഉണ്ടാകാം. ശനിയാഴ്ച രാത്രി കൂടുതൽ തണുപ്പായിരിക്കും. മൂടൽമഞ്ഞും ഉണ്ടാകും. മൂടൽമഞ്ഞും മഴയും ദൃശ്യപരത കുറയാൻ കാരണമാകാം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് ഉണർത്തി.

Heavy rain; Thunderstorms and fog expected in the coming days; Caution advised

Next TV

Related Stories
മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

May 10, 2026 03:45 PM

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ...

Read More >>
ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

May 10, 2026 09:37 AM

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​...

Read More >>
ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

May 10, 2026 09:30 AM

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ...

Read More >>
Top Stories










News Roundup






Entertainment News