Apr 9, 2026 12:51 PM

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയുടെ 10 മേഖലകളിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇന്ന് മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടി മഴയും, ആലിപ്പഴ വർഷവും പൊടി പടലങ്ങൾ ഇളക്കിവിടുന്ന സജീവമായ കാറ്റും ഉണ്ടാകുമെന്നും നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.

അൽ ബഹ, അസീർ, ജസാൻ, നജ്‌റാൻ എന്നിവയുടെ ചില ഭാഗങ്ങൾ മഴയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നുവെന്നും അതിന്റെ ആഘാതം മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.

കിഴക്കൻ പ്രവിശ്യ, റിയാദ്, ഖാസിം, ഹായിൽ, വടക്കൻ അതിർത്തി എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Heavy rain likely in Saudi Arabia Meteorological Center issues warning

Next TV

Top Stories










News Roundup






Entertainment News