---
title: "മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം"
english_title: "QR codes guide pilgrims Hajj preparations in full swing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352222/qr-codes-guide-pilgrims-hajj-preparations-in-full-swing"
published_at: "2026-04-08T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ffce61019_makkah.jpg"
keywords: []
---

# മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

> **Lead Summary:** മക്ക: മക്കയിലെ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഹറം ശരീഫിലെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചു. മസ്ജിദുല്‍ ഹറമിലെ വിവിധ ഭാഗങ്ങളില്‍ ഇരുഹറം മതകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ തീര്‍ത്ഥാടകര്‍ക്ക് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഫോണിലൂടെ അറിയാന്‍ കഴിയും.

## Article Content

മക്ക: മക്കയിലെ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഹറം ശരീഫിലെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചു. മസ്ജിദുല്‍ ഹറമിലെ വിവിധ ഭാഗങ്ങളില്‍ ഇരുഹറം മതകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ തീര്‍ത്ഥാടകര്‍ക്ക് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഫോണിലൂടെ അറിയാന്‍ കഴിയും.

ഹറമിലെ അല്‍-ഖാസിദ് ഗേറ്റ് വഴി പ്രവേശിക്കുന്നവര്‍ക്കാണ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സൗകര്യം. വിവിധ മതപരമായ സേവനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. മത പണ്ഡിതന്മാരുടെ ക്ലാസ്സുകള്‍, ബോധവത്ക്കരണ പരിപാടികള്‍, ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിക്കേണ്ട രീതികള്‍ എന്നിവ വിവിധ ഭാഷകളില്‍ ലഭ്യമാക്കും.

അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ സൗദി അറേബ്യയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക നിയന്ത്രങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. ഉംറം തീര്‍ത്ഥാടകര്‍ ഈ മാസം 18-ന് മുമ്പ് രാജ്യം വിടണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഈ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ വരവ് ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ഹജ്ജ് സീസണിന് വേണ്ടി പ്രത്യേക നിയന്ത്രണങ്ങള്‍ ഹംജ് ഉംറ മന്ത്രാലയം പുറത്തിറക്കിയത്. ഇനി ഈ വര്‍ഷത്തെ ഹജ്ജിന് ശേഷം മാത്രമെ ഉംറ വിസകള്‍ അനുവദിക്കുകയുളളുവെന്ന് ഹംജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ സൗദിയിലുള്ള ഉംറ വിസക്കാര്‍ ഈ മാസം 18ന് മുമ്പ് രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച അറിയിപ്പ് നേരത്തെയും നല്‍കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ എന്ന് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം മൂന്നാം വാരം മുതല്‍ ഉംറ വിസകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും നേരത്തെ ഉംറ വിസകള്‍ എടുത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരക്കാരുടെ കാലാവധിയും ഇന്നലെ അവസാനിച്ചു. ഹജ്ജ് സീണിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ക്കുളള ഹജ്ജ് ക്വാട്ടകളുടെ അടുിസ്ഥാനത്തില്‍ ഹാജിമാരുടെ രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായി.

1,75,025 ആണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കും. തീര്‍ത്ഥാടനനത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാകാനും വൈകാനുമുള്ള സാഹചര്യം മുന്നില്‍ കണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യണം.

വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരിക്കുന്നത്. മക്കയിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തികൊണ്ടുള്ള സര്‍ക്കുലര്‍ വരും ദിവസങ്ങളില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352222/qr-codes-guide-pilgrims-hajj-preparations-in-full-swing)