കുവൈത്ത് സിറ്റി: (gcc.truevisionnews.com) സാദ് അൽ അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കൂട്ടിയിടിക്ക് പിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറി.
Five dead after two vehicles collide and catch fire in Kuwait
































