മനാമ: (https://gcc.truevisionnews.com/) ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയഘാതം മൂലം അന്തരിച്ചു.
മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.
ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയിൽ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു.
A native of Veliyankode, Malappuram, passed away due to a heart attack.
























.jpeg)
.jpeg)

.jpeg)





