റിയാദില്‍ പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദില്‍  പ്രവാസിയെ  വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 5, 2026 04:25 PM | By Susmitha Surendran

റിയാദ് : (https://gcc.truevisionnews.com/) പ്രവാസിയെ റിയാദില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ (66) ആണ് മരിച്ചത്. സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഡയന വാനിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.

ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വെള്ളദുരൈയെ വാഹനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കെ.എം.സി.സി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. റെഡ് ക്രസൻറ് അധികൃതര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയും തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പരേതരായ മാതാപിതാക്കളുടെ മകനായ വെള്ളദുരൈയുടെ ഭാര്യയും നേരത്തെ മരണപ്പെട്ടിരുന്നു. സുദലൈമണി ഏക മകനാണ്. മരണാനന്തര നിയമനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്.

Expatriate found dead inside vehicle in Riyadh

Next TV

Related Stories
സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു

Mar 5, 2026 05:23 PM

സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു

സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ...

Read More >>
റമദാൻ രജിസ്ട്രേഷന്റെ തുടർച്ച: ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി മന്ത്രാലയം

Mar 5, 2026 05:16 PM

റമദാൻ രജിസ്ട്രേഷന്റെ തുടർച്ച: ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി മന്ത്രാലയം

സൗദിയിൽനിന്നുള്ള തീർഥാടകരുടെ ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ചു; വിശദ വിവരങ്ങൾ...

Read More >>
യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

Mar 5, 2026 05:05 PM

യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം, നിർദേശവുമായി സാമ്പത്തിക...

Read More >>
ജാഗ്രതാ നിർദ്ദേശം: സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം

Mar 5, 2026 05:01 PM

ജാഗ്രതാ നിർദ്ദേശം: സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം

സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ...

Read More >>
യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രയേൽ സംഘർഷം

Mar 5, 2026 04:24 PM

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രയേൽ സംഘർഷം

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്, നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രയേൽ...

Read More >>
Top Stories

News Roundup