അതിർത്തിയിലെ നടപടിക്രമങ്ങൾക്കായി 12 മണിക്കൂർ മുമ്പേ എത്തണം; മസ്‌കത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

അതിർത്തിയിലെ നടപടിക്രമങ്ങൾക്കായി  12 മണിക്കൂർ മുമ്പേ എത്തണം; മസ്‌കത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്
Mar 5, 2026 02:21 PM | By Roshni Kunhikrishnan

മസ്കത്ത്:(gcc.truevisionnews.com) റോഡ് മാർഗം അതിർത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ഒമാൻ എയർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ അനുഭവപ്പെടുന്ന കനത്ത തിരക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലതാമസവും കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് 12 മണിക്കൂർ മുമ്പെങ്കിലും അതിർത്തിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് എയർലൈനിന്റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുഎഇയിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും രംഗത്തുണ്ട്.

ഇതിന്റെ ഭാഗമായി ഷാർജയിൽ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജിസിസി മേഖലയിൽ യാത്രാ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സൗകര്യാർത്ഥം ഇത്തരം ബദൽ മാർഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Must arrive 12 hours in advance for border procedures

Next TV

Related Stories
ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Mar 5, 2026 02:04 PM

ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ്...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 5, 2026 01:57 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

Mar 5, 2026 12:54 PM

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ...

Read More >>
പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

Mar 5, 2026 12:47 PM

പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി...

Read More >>
Top Stories

News Roundup