മുവൈല ഫാമിലി പാർക്ക് മാർച്ച് 12-ന് തുറക്കും; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി; അറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി

മുവൈല ഫാമിലി പാർക്ക് മാർച്ച് 12-ന് തുറക്കും; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി; അറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി
Mar 5, 2026 01:49 PM | By Anusree vc

ഷാർജ: (gcc.truevisionnews.com) നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരുന്ന മുവൈലയിലെ ഫാമിലി പാർക്ക് മാർച്ച് 12 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ചൊവ്വാഴ്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

പാർക്കിലെ ഹരിത ഇടങ്ങളുടെ നവീകരണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ഫെബ്രുവരി 24 മുതലാണ് പാർക്ക് താൽക്കാലികമായി അടച്ചത്. ഈ പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കിയാണ് പാർക്ക് വീണ്ടും സന്ദർശകർക്കായി ഒരുങ്ങുന്നത്. എമിറേറ്റിലെ പൊതുയിടങ്ങൾ വർധിപ്പിക്കാനും നിലവിലുള്ളവ കൂടുതൽ മനോഹരമാക്കാനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണം. കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പാർക്കിനെ മാറ്റിയെടുക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.

നഗരത്തിലുടനീളമുള്ള ഹരിതയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ​മെച്ചപ്പെടുത്താനും പഴയ സ്ഥലങ്ങൾ ആധുനികവത്​കരിക്കാനും ലക്ഷ്യമിട്ട്​ നിരവധി പദ്ധതികൾ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ​പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക്​ കീഴിൽ പഴയ ജില്ലകൾ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾക്ക്​ ഷാർജ മുനിസിപ്പാലിറ്റിയാണ്​​ മേൽനോട്ടം വഹിക്കുന്നത്​. നിലവിൽ അൽ ഖാദിസിയയിൽ പണികൾ പുരോഗമിക്കുകയാണ്.

Muwailah Family Park to open on March 12

Next TV

Related Stories
ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Mar 5, 2026 02:04 PM

ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ്...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 5, 2026 01:57 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

Mar 5, 2026 12:54 PM

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ...

Read More >>
പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

Mar 5, 2026 12:47 PM

പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി...

Read More >>
Top Stories










News Roundup