മസ്കത്ത്: ( gcc.truevisionnews.com ) കാബൂറ വിലായത്തിലെ ഒരു വീട്ടിൽ നിന്ന് 3,000 ഒമാനി റിയാൽ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് ശേഷം സ്വർണ്ണം വിറ്റഴിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പൊലീസ് കുടുക്കിയത്.
പ്രദേശത്തെ ഒരു സ്വർണ്ണ വ്യാപാരിക്ക് ആഭരണങ്ങൾ വിൽക്കുകയായിരുന്നു പ്രതിയുടെ രീതി. മോഷ്ടിച്ച വസ്തുക്കൾ സ്വർണ്ണക്കടയിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കേസ് കോടതിയിലേക്ക് കൈമാറിയതായും റോയൽ ഒമാൻ പൊലീസ്അറിയിച്ചു.
Gold stolen in Kaboora sold to merchant; stolen goods seized from gold shop; accused arrested

































