ദോഹ: (gcc.truevisionnews.com) നീലഗിരി പന്തല്ലൂർ കരുവാങ്കുന്ന് ഹംസ (62) ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം പുലർച്ചെ വുകൈറിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിയമനടപടികളെല്ലാം പൂർത്തിയാക്കി മയ്യത്ത് ഇന്നലെ രാത്രി ഖത്തർ എയർവേസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
മൃതദേഹം താമസസ്ഥലമായ നീലഗിരി പന്തല്ലൂരിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: സുബൈദ. മക്കൾ: ജസീം( ഖത്തർ പെട്രോളിയം), അമീർ (ലിമോസിന്, ഡ്രൈവർ ഖത്തർ). ഉപ്പയും ഉമ്മയും മക്കളോടൊപ്പം ഖത്തറിൽ തന്നെ മൂന്നുവർഷമായി സ്ഥിരതാമസമായിരുന്നു. മയ്യത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ ടീം നേതൃത്വം നൽകി.
Nilgiri native dies of heart attack in Qatar

































