സഹതാപം ചൂഷണം ചെയ്യുന്നു....! സ്വന്തമായുള്ളത്​ മൂന്ന്​ ആഡംബര കാറുകൾ, ദുബൈയിൽ രണ്ട്​ യാചകർ പിടിയിൽ

സഹതാപം ചൂഷണം ചെയ്യുന്നു....! സ്വന്തമായുള്ളത്​ മൂന്ന്​ ആഡംബര കാറുകൾ, ദുബൈയിൽ രണ്ട്​ യാചകർ പിടിയിൽ
Feb 13, 2026 12:21 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) നഗരത്തിൽ ദുബൈ പൊലീസ്​ നടത്തിയ പരിശോധനയിൽ രണ്ട്​ യാചകർ പിടിയിലായി. ഇവരിൽ ഒരാൾക്ക്​ സ്വന്തമായുള്ളത്​ മൂന്ന്​ ആഡംബര കാറുകൾ​. പിടിയിലായ മറ്റൊരു ഭിക്ഷക്കാരന്‍റെ കൈവശമുണ്ടായിരുന്നത്​ 25,000ലത്തികം ദിർഹം.

പായയുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ദിർഹമെന്ന്​ ദുബൈ പൊലീസ്​ വെളിപ്പെടുത്തി. മൂന്ന്​ ദിവസം മുമ്പ്​ നഗരത്തിലെ പ്രധാന മാർക്കറ്റിൽ നിന്നാണ്​ ഇയാൾ പിടിയിലായത്​. ഒരു പായ വിരിച്ചായിരുന്നു ഇയാളുടെ ഭിക്ഷാടനം. പരിശോധനക്കിടിടെ ഇതിന്‍റെ അടിയിൽ നിന്നാണ്​ കാൽലക്ഷം ദിർഹം പൊലീസ്​ കണ്ടെത്തിയത്​.

പണമുണ്ടാക്കാൻ ജനങ്ങളുടെ സഹതാപം ചിലർ എങ്ങനെയാണ്​ ചൂഷണം ചെയ്യുന്നുവെന്നതിന്‍റെ ഏറ്റവും ഉത്തമ ഉദാഹരണമാണിതെന്ന്​ സസ്​പെക്ട്​സ്​ ആൻഡ്​ ക്രിമിനൽ ഫിനോമിന ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു. മൂന്ന്​ ആഡംബര കാറുകൾ സ്വന്തമായുണ്ടായിട്ടും ഭിക്ഷാടനം നടത്തിവന്ന താമസക്കാരന്‍റെ അറസ്റ്റാണ്​ ഇതിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത്​.

പള്ളിയുടെയും താമസകെട്ടിടങ്ങളുടെയും സമീപം രണ്ട്​ വയസുള്ള കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്നതിനെ മറ്റൊരു പ്രതിയും പൊലീസ്​ പിടിയിലായി​​​. യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റുന്നതിനായാണ്​ ഇയാൾ കുഞ്ഞിനെയും ഭിക്ഷാടനത്തിന്​ ഉപയോഗിച്ചത്​. പരിശോധനയിൽ വിത്യസ്ത രാജ്യങ്ങളുടെ കറൻസികൾ ഉൾപ്പെടുന്ന 20,000 ക്യാഷ്​ ഇയാളിൽ നിന്ന്​ കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിലാണ്​ ഇയാൾ ഇത്രയും തുക ശേഖരിച്ചത്​. സന്ദർശന വിസയിലാണ്​ ഇയാൾ രാജ്യത്ത്​ പ്രവേശിച്ചത്​.

തുടർ നടപടികൾക്കായി പ്രതികളെ ദുബൈ ​പബ്ലിക്​ ​പ്രോസിക്യൂഷന്​ കൈമാറി. കുടുംബങ്ങൾ ഉൾപ്പെടുന്ന സംഘടിതമായ ഭിക്ഷാടനമാണ്​ നഗരത്തിൽ നടന്നുവരുന്നത്​. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണിതിൽ ഭൂരിഭാഗവുമെന്ന്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്​മെന്‍റ്​ ക്യാപ്​റ്റൻ അമ്മാർ താരിഖ്​ പറഞ്ഞു. സ്വന്തം കുട്ടികളേയും ഇവർ ഭിക്ഷാടനത്തിനായി ചൂഷണം ചെയ്യുകയാണ്​. 14ലിനും 13നും ഇടയിൽ പ്രായമുള്ളവരാണ്​ കുട്ടികൾ.

രാ​വിലെ മുതൽ രാത്രി വരെ കുട്ടികളെ രക്ഷിതാക്കൾ ഭിക്ഷാടനത്തിന്​ നിർബന്ധിക്കുകയാണ്​. ഇവർക്ക്​ മതിയായ വിദ്യാഭ്യാസം പോലും നൽകാറില്ല. ചില കുട്ടികൾക്ക്​ സ്വന്തം പേര്​ പോലും എഴുതാനറിയില്ല. ഇത്​ ഇവർക്കെതിരായ ഗുരുതരമായ അനീതിയാണെന്നും അത്തരക്കാരെ പിടികൂടി നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിൽ സംഘടിത ഭിക്ഷാടനത്തിന്​ 10 വർഷം വരെയാണ് ജയിൽ ശിക്ഷ. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഭിക്ഷാടന കേസുകളിൽ 70 ശതമാനം വരെ കുറവ്​ വരുത്താനായിട്ടുണ്ട്​.

two beggars arrested in dubai

Next TV

Related Stories
റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു

Feb 13, 2026 01:49 PM

റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു

യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്...

Read More >>
നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു

Feb 13, 2026 12:27 PM

നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു

നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ...

Read More >>
കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ

Feb 13, 2026 12:13 PM

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട, മൂന്ന് യാത്രക്കാർ...

Read More >>
റമദാൻ: യുഎഇയിലെ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്

Feb 13, 2026 10:30 AM

റമദാൻ: യുഎഇയിലെ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്

റമദാൻ, യുഎഇയിലെ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ...

Read More >>
ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

Feb 12, 2026 11:02 PM

ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ...

Read More >>
Top Stories










News Roundup






Entertainment News