കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്കു കുവൈത്ത് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു.
അതിർത്തിയിലെ കർശന പരിശോധനയിലാണു സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയതും കൊടുംക്രൂരകൃത്യം പുറംലോകം അറിഞ്ഞതും. 2025 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിധി സുപ്രീംകോടതിയും ശരിവയ്ക്കുന്നതോടെ ശിക്ഷ നടപ്പാക്കും. ഇരയുടെയും പ്രതിയുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Attempt to smuggle girlfriends body abroad in a suitcase accused gets death sentence


































