റിയാദ്:(https://gcc.truevisionnews.com/) പ്രമുഖ കമ്പനിയായ നെസ്‌ലെയുടെ ചില ബേബി മിൽക്ക് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. നെസ്‌ലെയുടെ നാൻ, അൽഫാമിനോ, എസ്-26 ഗോൾഡ്, എസ്-26 അൾട്ടിമ എന്നീ ബ്രാൻഡുകളുടെ വിവിധ ബാച്ചുകളിലെ ഉത്പന്നങ്ങളാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിൻവലിച്ചത്.
ഈ ഉൽപന്നങ്ങളിൽ 'ബാസിലസ് സിറിയസ്'എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന 'സിറിയുലൈഡ്' എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്നും കമ്പനി അറിയിച്ചു.
ഇവയുടെ ഉപഭോഗം ഛർദ്ദി, വയറുവേദന തുടങ്ങിയവ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതുവരെ ഉൽപന്നങ്ങൾ ഉപയോഗിച്ചത് മൂലം ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
വിപണിയിൽ നിന്ന് ഈ ഉൽപന്നങ്ങൾ പൂർണമായും പിൻവലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനിയുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
Saudi Arabia withdraws various products that may contain toxic 'cirulide'




























