ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം

ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം
Dec 1, 2025 01:49 PM | By Susmitha Surendran

ദോഹ: (https://gcc.truevisionnews.com/) ഖത്തറിന്‍റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി, എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് മന്ത്രാലയം നമ്പർ പ്ലേറ്റുകളുടെ ലേലം നടത്തുന്നത്. മന്ത്രാലയത്തിന്‍റെ ഇ-സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ് സൂം.

നമ്പർ പ്ലേറ്റ് ലേലങ്ങൾ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണിത്. എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനമായി ആഘോഷിക്കുന്നത്.



Qatar National Day: Ministry of Interior to auction special number plates via Zoom app

Next TV

Related Stories
ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

Dec 1, 2025 01:27 PM

ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ബഹ്റൈനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത...

Read More >>
മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

Dec 1, 2025 12:18 PM

മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

മലയാളി യുവാവ് കുവൈത്തിൽ...

Read More >>
Top Stories










News Roundup