ഷാർജയിൽ ഐ.എ.എസ് ദേശീയ ദിനാഘോഷവും കരിയർ കോൺക്ലേവും നടക്കും

ഷാർജയിൽ ഐ.എ.എസ് ദേശീയ ദിനാഘോഷവും കരിയർ കോൺക്ലേവും നടക്കും
Dec 1, 2025 09:43 AM | By Krishnapriya S R

ഷാർജ: gcc.truevisionnews.com ഇന്ത്യൻ അസോസിയേഷൻ ഷാർജ ഐ.എ.എസ്, യു.എ.ഇ ദേശീയ ദിനത്തിന്റെ ആത്മാവിനെയും പൈതൃക ഭംഗിയെയും ബഹുമാനിച്ച്, വിദ്യാർത്ഥികളുടെ ഭാവിയെ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ‘കരിയർ ഐഡിയാസ്’ കോൺക്ലേവ് സംഘടിപ്പിക്കുന്നു.

ഡിസംബർ 2, 3  ദിനങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. ഡിസംബർ രണ്ടിന് വൈകുന്നേരം 3.30ന് ഐ.എ.എസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ഉദ്ഘാടനം പ്രശസ്ത മാജീഷ്യനും സോഷ്യൽ ഇൻഫ്ലുവൻസറുമായ ഗോപിനാഥ് മുതുകാട് നിർവഹിക്കും.

മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, മലബാർ പോർട്ട് എം.ഡി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച എൽ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.‘മോൾഡിംഗ് മൈൻഡ്സ് മാജിക്കലി’ എന്ന ശീർഷകത്തിൽ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് മോട്ടിവേഷണൽ സെഷൻ വൈകുന്നേരം നാലിന് ആരംഭിക്കും.

തുടർന്ന്, കരിയർ ആസൂത്രണത്തിൽ രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള സംവേദനാത്മക ഓപ്പൺ ഹൗസ് സെഷനും നടക്കും. രാത്രി എട്ടുവരെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഡിസംബർ 3 രാവിലെ ഒമ്പത് മുതൽ 1.30 വരെ വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനവും മാർഗനിർദ്ദേശ സെഷനുകളും നടക്കും. വിവിധ മേഖലകളിൽ പ്രതിഭകൾ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങൾ പഠന രീതികളിൽ നിന്നും കരിയർ പ്ലാനിംഗ് വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളും.

പരീക്ഷാ തയ്യാറെടുപ്പുകൾ, പഠന ഉപകരണങ്ങൾ, എൻട്രൻസ് പരീക്ഷകൾ, സ്കോളർഷിപ്പുകൾ, ആഗോള തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ ജോമി പി.എൽ, ജി.എസ് ശ്രീകിരൺ, മനു രാജഗോപാൽ എന്നിവർ പങ്കെടുക്കുന്ന ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിട്ടുണ്ട്.

ഷാർജയിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് അറിവും പ്രചോദനവും കൂട്ടിക്കൊടുക്കുന്ന സമഗ്രമായ ഒരു വേദിയാകും ഈ കോൺക്ലേവ്.

IAS National Day Celebration, Career Conclave, Sharjah

Next TV

Related Stories
 ദുബൈയിൽ മലയാളിയായ ആറുവയസ്സുകാരന്‍ മരിച്ചു

Nov 30, 2025 03:17 PM

ദുബൈയിൽ മലയാളിയായ ആറുവയസ്സുകാരന്‍ മരിച്ചു

ദുബൈയിൽ മലയാളിയായ ആറുവയസ്സുകാരന്‍...

Read More >>
അബ്ദുൽറഹീമിന്റെ മോചനത്തിന് വഴി തെളിയുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

Nov 29, 2025 04:59 PM

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴി തെളിയുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

വധശിക്ഷ ഒഴിവായി, മോചനം കാത്ത്​ റിയാദിലെ ജയിലിൽ...

Read More >>
അടിയന്തര അറ്റകുറ്റപ്പണി നിർദേശം: കുവൈത്തിലും വിമാനങ്ങൾ വൈകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

Nov 29, 2025 03:15 PM

അടിയന്തര അറ്റകുറ്റപ്പണി നിർദേശം: കുവൈത്തിലും വിമാനങ്ങൾ വൈകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ,അടിയന്തര അറ്റകുറ്റപ്പണി...

Read More >>
സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​യെ ശ്ര​ദ്ധി​ക്കാ​തെ പോ​യ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർക്കെതിരെ കേസ്

Nov 29, 2025 12:39 PM

സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​യെ ശ്ര​ദ്ധി​ക്കാ​തെ പോ​യ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർക്കെതിരെ കേസ്

സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ഥി​ ഉ​റ​ങ്ങി​പ്പോ​യി,സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർക്കെതിരെ കേസ്, അ​ന്വേ​ഷ​ണ സം​ഘ​ത്തെ...

Read More >>
Top Stories










News Roundup