മനാമ: (gcc.truevisionnews.com) അടുത്തവർഷത്തെ റമദാൻ മാസം 2026 ഫെബ്രുവരി 18ന് ആരംഭിക്കുമെന്നും ഈദുൽ ഫിത്ർ മാർച്ച് 20ന് ആയിരിക്കുമെന്നും ജ്യോതിശാസ്ത്ര വിദഗ്ധന്റെ പ്രവചനം.
ജ്യോതിശാസ്ത്ര ഗവേഷകനായ അലി അൽ ഹജാരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. 30 ദിവസം നീളുന്ന ഈ പുണ്യമാസം ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരവും നഗ്നനേത്രങ്ങൾ കൊണ്ടുള്ള മാസപ്പിറവി ദർശനം വഴിയും ഈ തീയതികളിൽ തന്നെ ആയിരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം അറിയിച്ചു. ചന്ദ്രന്റെ സ്ഥാനങ്ങൾ ബഹ്റൈനിലെയും മേഖലയിലെയും ചക്രവാളത്തിൽ വ്യക്തവും ലളിതവുമാണ്.
അതുകൊണ്ടുതന്നെ റമദാൻ, ശവ്വാൽ മാസങ്ങളുടെ ആരംഭം ജ്യോതിശാസ്ത്ര കണക്കുകളിലൂടെയോ നഗ്നനേത്ര ദർശനത്തിലൂടെയോ എളുപ്പത്തിൽ നിർണയിക്കാൻ സാധിക്കുമെന്നും അൽ ഹജാരി വിശദീകരിച്ചു
Content Highlight: ramadan 2026 likely to start on february 18 eid al fitr on march 20































