കുവൈത്ത് സിറ്റി: (gcc.truevisionnews.com) മുത്ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടമുണ്ടായത്.
ജഹ്റയുടെ ദിശയിലുള്ള മുത്ല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മുത്ല സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്കും പരിക്കേയാളെ ആശുപത്രിലേക്കും മാറ്റി. അപകടത്തിൽപെട്ട വാഹനം സ്ഥലത്തുനിന്ന് നീക്കി ഗതാഗതം പുനരാരംഭിച്ചു.
person dies, another seriously injured in a car accident on Mutla Road in Kuwait


































