Featured

മഴയെത്തും, ഇനി ചൂടിന് അവധി; യുഎഇയിൽ അടുത്ത അഞ്ച് ദിവസം മഴ സാധ്യത

News |
Oct 9, 2025 02:33 PM

അബുദാബി: (gcc.truevisionnews.com)  യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദമാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഇതിന് പുറമെ താരതമ്യേന തണുപ്പും ഈർപ്പവുമുള്ള ഒരു ഉയർന്ന തലത്തിലെ ന്യൂനമർദ്ദവും മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കും. ഈ ദിവസങ്ങളിൽ രാജ്യത്ത് ഒറ്റപ്പെട്ട ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ എമിറേറ്റുകളെയാകും മഴ പ്രധാനമായും ബാധിക്കുക. ചില സമയങ്ങളിൽ ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും മഴയെത്താൻ സാധ്യതയുണ്ട്. പരിമിതമായ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ വീഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഴയെത്തുന്നതോടെ രാജ്യത്തെ താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് മാറും. കാറ്റ് ചില സമയങ്ങളിൽ ശക്തമാവുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Rain is coming, now it's time for a break from the heat; Rain likely in the UAE for the next five days

Next TV

Top Stories










Entertainment News