മലയാളി യുവതിയെ ഷാർജയിൽ കാണാതായി, കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം

മലയാളി യുവതിയെ ഷാർജയിൽ കാണാതായി, കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം
Sep 20, 2025 10:16 PM | By VIPIN P V

ഷാർജ : (gcc.truevisionnews.com ) മലയാളി യുവതിയെ ഷാർജയിൽ നിന്ന് കാണാതായി. ഇതുസംബന്ധിച്ച രക്ഷിതാക്കൾ അൽ ഗർബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് ഇന്ന് (20) രാവിലെ 8 മുതൽ കാണാതായത്.

സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു.

ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. പരിസരങ്ങളിലൊക്കെ മാതാപിതാക്കളും ബന്ധുക്കളും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വെളുപ്പിൽ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോൾ റിതിക ധരിച്ചിരുന്നത്.

കഴിഞ്ഞ 27 വർഷമായി യുഎഇയിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ട് മക്കളിൽ മൂത്തയാളായ റിതിക ഇവിടെ തന്നെയാണ് ജനിച്ച് വളർന്നത്. പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിലേക്ക് അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു. അതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവായിരുന്നു. മകൾക്ക് യാതൊരു പ്രയാസവും ഇല്ലായിരുന്നുവെന്ന് മാതാവ് ആശ പറഞ്ഞു. യുവതിയെ കണ്ടുകിട്ടുന്നവർ 0547517272 (ആശ) എന്ന നമ്പറിൽ വിവരം അറിയിക്കണം.





Malayali woman goes missing in Sharjah investigation underway based on family complaint

Next TV

Related Stories
ഇതാണ് യു.എ.ഇ സ്റ്റൈൽ! റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​ ബാങ്ക്​

Feb 21, 2026 04:32 PM

ഇതാണ് യു.എ.ഇ സ്റ്റൈൽ! റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​ ബാങ്ക്​

റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​...

Read More >>
 പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

Feb 21, 2026 02:29 PM

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ...

Read More >>
നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

Feb 21, 2026 12:42 PM

നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ കി​റ്റ്...

Read More >>
പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

Feb 21, 2026 11:23 AM

പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

പെരുന്നാള്‍ ആഘോഷമാക്കാം, ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി...

Read More >>
യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

Feb 21, 2026 11:00 AM

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന്...

Read More >>
Top Stories










News Roundup