Feb 21, 2026 11:23 AM

മസ്‌കത്ത് : ( gcc.truevisionnews.com ) ഒമാനില്‍ അഞ്ചു ദിവസത്തെ പെരുന്നാള്‍ അവധിക്ക് സാധ്യത. ഏകീകൃത അവധിക്കാല ചട്ടങ്ങള്‍ അനുസരിച്ച്, റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ ഔദ്യാഗികമായി അവധി ലഭിക്കും. 2026ല്‍, ഈ കാലയളവ് മാര്‍ച്ച് 19ന് (വ്യാഴാഴ്ച) ആരംഭിച്ച് മാര്‍ച്ച് 23 (തിങ്കളാഴ്ച) വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ ദൈര്‍ഘ്യം ഒമാനി തൊഴില്‍ നിയമത്തിലെ പ്രത്യേക വ്യവസ്ഥയുടെ ഭാഗമാണ്, അതായത്, ഔദ്യാഗിക അവധിയുടെ ആദ്യ ദിവസം ഒരു വാരാന്ത്യവുമായി ചേര്‍ന്ന് വരുന്നുവെങ്കില്‍ ഇതിനുപകരമായി അവധി അനുവദിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നു. ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിവസം മാര്‍ച്ച് 20 (വെള്ളിയാഴ്ച) ആകുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍, അവധി ദിനങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലാളികള്‍ക്ക് ഒരു അധിക ഒഴിവ് ദിനം ലഭിക്കും.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, 2026 മാര്‍ച്ച് 24ന് തൊഴിൽ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും. എന്നാല്‍, അവധി ദിനങ്ങള്‍ ആരംഭിക്കുന്നതിന്റെ അന്തിമ സ്ഥിരീകരണം ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന മാസപ്പിറവി നിരീക്ഷണ കമ്മിറ്റി നടത്തുന്ന ഔദ്യോഗിക പ്രഖ്യാപനം ആശ്രയിച്ചിരിക്കും. മാര്‍ച്ച് 19 വ്യാഴാഴ്ച വൈകുന്നേരം, മാസപ്പിറവി നിരീക്ഷണ കമ്മിറ്റി യോഗം ചേരും.

അഞ്ച് ദിവസം തുടര്‍ച്ചയായി ഒഴിവു ലഭിക്കുന്നതിനാല്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും യാത്ര ചെയ്യാനും കുടുംബമായുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

ramadan five day long vacation

Next TV

Top Stories










News Roundup