(truevisionnews.com) ഊട്ടിയുടെ സ്വർഗ്ഗമെന്നും സൂര്യൻ വൈകി ഉദിക്കുന്ന നാടെന്നുമൊക്കെ വിശേഷിപ്പിക്കാറുള്ള മനോഹരമായ ഗ്രാമമാണ് കിന്നകൊറൈ. അതിമനോഹരവും അധികം ആളുകളറിയാത്തതുമായ ഗ്രാമമാണിത്. മലനിരകളാൽ ചുറ്റപ്പെട്ട, കോടമഞ്ഞും കാടും തണുപ്പും പുൽമേടും കുഞ്ഞു വെള്ളച്ചാട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമത്തിലെ കാഴ്ചകൾ കണ്ണിന് കുളിർമ നല്കുന്നതാണ് .
ആഡംബര ഹോട്ടലുകളോ റെസ്റ്റോറന്റുകളോ അല്ല ചെറിയ കടകളും വീടുകളുമാണ് കിന്നകൊറൈയ്ക്ക് ഭംഗികൂട്ടുന്നത്. ജൂലൈ മാസത്തിൽ മൺസൂൺ മഴ സജീവമായതിനാൽ പ്രകൃതിയുടെ പച്ചപ്പ് ആസ്വദിക്കാൻ ഇപ്പോൾ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട് . ഊട്ടിയിലേക്ക് പോകുമ്പോൾ തിരക്കിൽ നിന്നൊഴിഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിന്നകൊറൈ ഒരു മികച്ച തെരെഞ്ഞെടുപ്പാണ്.
ഊട്ടിയിൽ നിന്നും മാഞ്ഞൂർ വഴിയാണ് കിണ്ണക്കോരയിലേക്ക് എത്തുന്നത്. കൊടുംവനത്തിലൂടെ ധാരാളം ഹെയർപിൻ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ഈ വഴിയിൽ കാണാനാകുന്നു. യാത്രാസ്നേഹികളെയും സാഹസികരെയും ഒരുപോലെ ആകർഷിക്കാൻ കിന്നകൊറൈയ്ക്ക് സാധിക്കുന്നു.
ഊട്ടി ഹിൽ സ്റ്റേസിഷനു സമീപമുള്ള കുന്ദയിലാണ് കിന്നകൊറൈ വ്യൂ പോയിന്റ് സ്ഥിചെയ്യുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലയെയാണ് കിന്നകൊറൈ സ്ഥിതി ചെയ്യുന്നത്. വന്യ മൃഗശല്യം ഉള്ളതിനാൽ സുരക്ഷയെ മുൻനിർത്തി രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിൽ ഭക്ഷണം കാണിക്കാനും താമസിക്കാനും അധികം ഓപ്ഷനുകൾ ഇല്ല.
Come and be in Ootys heaven this monsoon Those who love to enjoy the beautiful nature are welcome to Kinnakorai